International
ബെര്‍ലുസ്‌കോണിയെ ഇറ്റാലിയന്‍ പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കി
റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയെ ഇറ്റാലിയന്‍ പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കി. നികുതി വെട്ടിപ്പില്‍ കുറ്റക്കാരനായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇറ്റാലിയന്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പിലാണ് ബെര്‍ലുസ്‌കോണിയെ പുറത്താക്കാന്‍ തീരുമാനമായത്.
ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ രണ്ട് ദശാബ്ദക്കാലമായി നിറഞ്ഞുനില്‍ക്കുന്നയാളാണ് ബെര്‍ലുസ്‌കോണി. പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ എല്ലാ നിയമപരിരക്ഷകളും ബെര്‍ലുസ്‌കോണിക്ക് നഷ്ടമായി. ഇതോടെ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുഖകരമായ ദിവസമെന്നാണ് പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം അദ്ദേഹം പ്രതികരിച്ചത്. പാര്‍ലിമെന്റിന് പുറത്ത് തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----