First Gear
സ്റ്റിയറിംഗ് തകരാര്‍: മാരുതി കാറുകള്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: സ്റ്റിയറിംഗ് തകരാറിനെ തുടര്‍ന്ന് മാരുതി സുസുക്കി തങ്ങളുടെ മുന്‍നിര ഹാച്ച്ബാക്ക് കാറുകള്‍ തിരിച്ചുവിളിച്ചു. എര്‍ട്ടിഗ, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ എന്നിവയാണ് തിരിച്ചുവിളിച്ചത്. കഴിഞ്ഞ മാസം 19നും 26നും ഇടയില്‍ നിര്‍മിച്ച കാറുകള്‍ക്കാണ് തകരാറ് കണ്ടെത്തിയത്.
തിരിച്ചുവിളിച്ച കാറുകളുടെ സ്റ്റിയറിംഗ് കോളം കമ്പനി മാറ്റി നല്‍കും. ഇതിനായി ഡീലര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ പുതിയ സ്റ്റിയറിംഗ് കോളം എത്തിച്ചിട്ടുണ്ട്. മാറ്റി നല്‍കുന്നതിനായി ഡീലര്‍മാര്‍ നേരിട്ട് ഉപഭോക്താവിനെ ബന്ധപ്പെടും. ഒക്‌ടോബര്‍ 19ന് ശേഷം പുറത്തിറങ്ങിയ കാര്‍ വാങ്ങിയ എല്ലാവരും കമ്പനിയുടെ വെബ്‌സൈറ്റില്‍ കയറി തങ്ങളുടെ കാര്‍ തകരാറുള്ള ബാച്ചില്‍ പെട്ടതാണോ എന്ന് ഉറപ്പ് വരുത്തണമെന്ന് മാരുതി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----