National
കശ്മീര്‍ വഴി ഹെറോയിന്‍ കടത്ത്: രണ്ട് മലയാളികള്‍ അറസ്റ്റില്‍

ഉദയ്പൂര്‍ : പാകിസ്താനില്‍ നിന്ന് കശ്മീര്‍ വഴി ഇന്ത്യയിലേക്ക് ഹെറോയിന്‍ കടത്തിയ രണ്ടു മലയാളികള്‍ പിടിയിലായി. പി. മൂസക്കോയ, ഉമര്‍ ഫറൂഖ് എന്നിവരാണ് അറസ്റ്റിലായത്. 25 കോടിയുടെ ഹെറോയിനാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ഇയാള്‍ കോഴിക്കോട് സ്വദേശിയായ സാബിര്‍ എന്നയാളാണ് ഇവരുടെ സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് സൂചനയുണ്ട്. ഇയാള്‍ കുവൈത്തില്‍ സ്ഥിരതാമസമാണ്.
---- facebook comment plugin here -----