International
കാശ്മീര്‍ ഇന്ത്യാ-പാക് യുദ്ധത്തിന് കാരണമാകുമെന്ന് നവാസ് ശരീഫ്
ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അത് വീണ്ടുമൊരു ഇന്ത്യാ-പാക് യുദ്ധത്തിന് വഴിവെക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട ശരീഫ് അത് തന്റെ സ്വപ്‌നമാണെന്നും കൂട്ടിച്ചേര്‍ത്തു. ആസാദ് ജമ്മു ആന്‍ഡ് കാശ്മീര്‍ കൗണ്‍സിലിന്റെ ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശരീഫ്.
ഡോണ്‍ പത്രമാണ് യുദ്ധസാധ്യതയെക്കുറിച്ച് ശരീഫ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രസംഗത്തിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഇതുസംബന്ധിച്ച പരാമര്‍ശങ്ങളില്ല. ഇതുസംബന്ധമായി വന്ന വാര്‍ത്ത തെറ്റാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.
കശ്മീരിലെ ജനങ്ങളുടെ അഭിലാഷമനുസരിച്ചാവണം പ്രശ്‌നപരിഹാരമുണ്ടാവേണ്ടത്. ഇന്ത്യന്‍ അധീനതയില്‍ നിന്ന് കശ്മീര്‍ സ്വതന്ത്രമായി കാണണമെന്നാണ് ആഗ്രഹം. അത് താന്‍ ജീവിച്ചിരിക്കെ തന്നെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.