Connect with us

Kerala

താമരശ്ശേരി ബിഷപ്പുമായി പിണറായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയസ് ഇഞ്ചനാനിയലുമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ബിഷപ്‌സ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പൊതുകാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് സി പി എമ്മിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലുള്ള മലയോരമേഖലയിലെ സര്‍ക്കാര്‍ വിരുദ്ധവികാരം പ്രയോജനപ്പെടുത്താന്‍ സി പി എം പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും പിണറായിക്കൊപ്പമുണ്ടായിരുന്നു.

Latest