Kerala
ചക്കിട്ടപ്പാറ ഖനനാനുമതി: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ചക്കിട്ടപാറയിലെ വിവാദ ഇരുമ്പയിര് ഖനനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇവിടെ ഖനനത്തിന് അനുമതി നല്‍കിയത് സംബന്ധിച്ചാണ് പ്രത്യേക വിജിലന്‍സ് സംഘം അന്വേഷണം നടത്തുക. മാവൂര്‍, കക്കാട് എന്നിവിടങ്ങളിലെ ഖനനാനുമതിയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ചു വ്യവസായ വകുപ്പ് നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായത്. ഇന്നു തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കണമെന്നു കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----