Connect with us

National

ശിവരാജി സിംഗ് ചൗഹാന് മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയം

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. വിദിഷ, ബുധനി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായി.

മധ്യപ്രദേശില്‍ ബി ജെ പി വന്‍ ഭൂരിപക്ഷത്തോടെ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. 230 അംഗ നിയമസഭയില്‍ ഫലം വന്ന ഏഴ് മണ്ഡലത്തില്‍ അഞ്ചും ബിജെപി നേടി. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. 152 സീറ്റില്‍ ബി ജെ പി മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 63 സീറ്റില്‍ ലീഡ് ചെയ്യുന്നു.