Connect with us

National

ആം ആദ്മിയുടെ വിജയത്തില്‍ സംതൃപ്തനെന്ന് അണ്ണാ ഹസാരെ

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ആം ആദ്മി പാര്‍ട്ടി ലീഡ് നിലനിര്‍ത്തിയതില്‍ അണ്ണാ ഹസാരെ സന്തോഷം പ്രകടിപ്പിച്ചു. അരവിന്ദ് കെജരിവാള്‍ ഒരിക്കല്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തെത്തും. തെരഞ്ഞെടുപ്പിലുള്ള പരാജയം കോണ്‍ഗ്രസിനു ജനങ്ങള്‍ നല്‍കുന്ന പാഠമായിരിക്കും. 15 വര്‍ഷമായി അധികാരത്തിലിരുന്ന ഷീലാദീക്ഷിത്തിനെ അട്ടിമറിച്ച് അരവിന്ദ് കെജരിവാള്‍ നേടിയ വിജയം ചരിത്രപ്രധാനമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.