Ongoing News
എല്‍ ജിയുടെ വളഞ്ഞ ഫോണ്‍, ജി ഫ്ളക്സ് ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ എല്‍ ജിയുടെ വളഞ്ഞ ഡിസപ്‌ളേയോട് കൂടിയ മൊബൈല്‍ – ജി ഫ്ളക്സ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഫെബ്രുവരി മുതല്‍ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിലവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 60,000നും 65,000നും ഇടയിലായിരിക്കും വില എന്നാണ് കരുതുന്നത്.
ജെല്ലിബീന്‍ 4.2.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 2.26 ജിഗാഹേര്‍ഡ്‌സ് ക്വാഡ് ക്വാര്‍ പ്രൊസസറാണ് കരുത്ത് പകരുക. ആറ് ഇഞ്ച് ഡിസ്‌പ്ലേ, രണ്ട് ജി ബി റാമും 13 മെഗാപിക്‌സല്‍ ക്യാമറയും 3500 എം എ എച്ച് ബാറ്ററിയും മറ്റു പ്രത്യേകതകളാണ്.
വളഞ്ഞ ഒ എല്‍ ഇ ഡി പാനലാണ് ജി ഫ്ളക്സിന്റെ സ്‌ക്രീനിനായി ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസിന് പകരം പ്ലാസ്റ്റിക്കാണ് ഡിസ്‌പ്ലേക്കായി ഉപയോഗിച്ചിരിക്കുന്നത്.
---- facebook comment plugin here -----