International
സിറിയ: രാസായുധ പ്രയോഗത്തിന് തെളിവുണ്ടെന്ന് യു എന്‍ റിപ്പോര്‍ട്ട്

യു എന്‍: സിറിയയില്‍ ആഭ്യന്തര യുദ്ധത്തിനിടെ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതിന് ശക്തമായ തെളിവുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സിറിയയില്‍ സന്ദര്‍ശനം നടത്തിയ യു എന്‍ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 82 പേജുള്ള റിപ്പോര്‍ട്ട് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പുറത്തുവിട്ടു.
അഞ്ച് ഘട്ടങ്ങളിലായി സരിന്‍ എന്ന രാസായുധം സറിയില്‍ ഉപയോഗിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡമാസ്‌കസിന് സമീപം ആഗസ്റ്റ് 21ന് നടത്തിയ ആക്രമണത്തിലാണ് സരിന്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടത്. 7 ആക്രമണങ്ങള്‍ നടന്നതില്‍ രണ്ടെണ്ണത്തില്‍ രാസായുധ പ്രയോഗം നടന്നതിന് മതിയായ തെളിവുണ്ടെന്ന് യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
---- facebook comment plugin here -----