Kerala
സന്ധ്യയുടെ പ്രതിഷേധം സരിതോര്‍ജത്തിന്റെ താടകാവതരണം: സി പി എം
ക്ലിഫ് ഹൗസ് ഉപരോധം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഇടതുമുന്നണിയുടെ ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനെതിരെ ശബ്ദിച്ച സന്ധ്യക്ക് സി പി എമ്മിന്റെ രൂക്ഷമായ ശകാരവര്‍ശം. കഴിഞ്ഞ ദിവസം വഴി തടസ്സപ്പെട്ടതിന് ഉപരോധ സമരക്കാരെ ശകാരിച്ച സന്ധ്യയുടെത് സരിതോര്‍ജത്തിന്റെ താടകാവതരണമാണെന്ന് സി പി എം സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ ആരോപിച്ചു. സന്ധ്യക്ക് പാരിതോഷിക പ്രഖ്യാപിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഇത്ര കൊച്ചാണെന്ന് അറിഞ്ഞില്ലെന്നും ബേബി ജോണ്‍ പരിഹസിച്ചു. ക്ലിഫ് ഹൗസിന് മുന്നില്‍ ഇന്ന് നടന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
---- facebook comment plugin here -----