Connect with us

National

ഗുജറാത്ത് കലാപം: വാജ്പയ് - മോഡി സംഭാഷണം പുറത്തുവിടാനാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കാലത്ത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയും നരേന്ദ്ര മോഡിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

ഗുജറാത്ത് കലാപകാലത്ത് ഇരുവരും നടത്തിയ ആശയവിനിമയത്തിന്റെ രേഖകള്‍ പുറത്തുവിട്ടാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധീക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പി എം ഒ അപേക്ഷ നിരസിച്ചത്. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണങ്ങകളില്‍ കലപാത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള സൂചനകളുണ്ടോ എന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ചോദിച്ചത്. 2002 ഫിബ്രുവരി 27നും ഏപ്രില്‍ 30നും ഇടയില്‍ ഇവര്‍ തമ്മില്‍ നടത്തിയ എല്ലാ സംഭാഷണങ്ങളുടെയും രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Latest