National
കാലിത്തീറ്റ കുംഭകോണം: ലാലു ജയില്‍ മോചിതനായി
പട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായി. ഉച്ചക്ക് ഒന്നരയോടെയാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് ലാലു പുറത്തിറങ്ങിയത്.
രാജ്യത്ത് വര്‍ഗീയ ശക്തികള്‍ അധികാരത്തിലേറുന്നത് തടയാന്‍ തന്നാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ലാലു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. കൂടെയുള്ള പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതിനാല്‍ ലാലുവിനും ജാമ്യം നല്‍കാമെന്ന് നിരീക്ഷിച്ച പരമോന്നത കോടതി ലാലുവിനും ജാമ്യം അനുവദിക്കുകയായിരുന്നു.
---- facebook comment plugin here -----