Connect with us

National

വര്‍ഗീയ കലാപ വിരുദ്ധ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബില്ലിനഅംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ബില്ലിലെ വ്യവസ്ഥകള്‍ ഫെഡറല്‍ സംവിധാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ വിമര്‍ശനം നിലനില്‍ക്കെയാണ് ബില്‍ നിയമമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. നിലവിലുള്ള നിയമങ്ങള്‍ വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിന് പര്യാപ്തമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വര്‍ഗിയ കലാപ വിരുദ്ധ ബില്ലുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ സംരക്ഷണത്തിന് നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് അടിയന്തരമായി ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.