National
സൂര്യനെല്ലി: പി ജെ കുര്യനെതിരായ ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരായ ഹരജി സുപ്രീംകോടതി തള്ളി. ക്രൈം നന്ദകുമാറിന്റെ ഹരജിയാണ് കോടതി തള്ളിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നന്ദകുമാറിനെ പ്രതിചേര്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് കോടതി വ്യക്തമാക്കി.
കേസുമായി യാതൊരു ബന്ധവുമില്ലാത്തയാള്‍ കോടതിയെ ഇത്തരത്തില്‍ സമീപിക്കുന്നത് അംഗീകരിക്കാനവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പോലീസിനെയാണ് പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
---- facebook comment plugin here -----