Connect with us

Ongoing News

ബേങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

Published

|

Last Updated

കോഴിക്കോട്: രാജ്യത്തെ ദേശസാല്‍കൃത ബേങ്കുകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കരാറിന്റെ കാലാവധി 2012 ക്ടോബറിലാണ് അവസാനിച്ചത്. ഇത് അവസാനിച്ച ഉടന്‍ തന്നെ സംഘടനകള്‍ ക്ലെയിം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെങ്കിലും ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ല. 30 മുതല്‍ 40% വരെയാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ ആവശ്യം. ആറു തവണ ചര്‍ച്ച നടത്തിയിട്ടും 5 ശതമാനം ശമ്പളമാണ് വര്‍ധിപ്പിച്ചത്. ബേങ്കുകളുടെ ആദായം കുറയുന്നു എന്ന് പറഞ്ഞ് ജീവനക്കാരുടെ ആവശ്യം അംഗീകരിക്കപ്പെടാതെ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമരമെന്ന് നേതാക്കള്‍ അറിയിച്ചു. പുതുതലമുറ ബേങ്കുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

 

---- facebook comment plugin here -----

Latest