Kerala
സമരത്തില്‍ നിന്ന് പിന്‍മാറില്ല; മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ ഇടതുപക്ഷം പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്നും എന്നാല്‍ മാധ്യങ്ങള്‍ക്ക് ചൂടന്‍ രംഗങ്ങളൊരുക്കാന്‍ തങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതുപക്ഷം സംഘടിപ്പിച്ച വീട്ടമ്മമാരുടെ ക്ലിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ക്കെതിരായി രൂക്ഷമായ വിമര്‍ശനമാണ് പിണറായി നടത്തിയത്. ഇടതുപക്ഷത്തിന്റെ സമരങ്ങളെ കുറച്ചുകാണിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. സമരങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും ചില ബുദ്ധിമുട്ടുകളുണ്ടാവും. വഴിനടക്കാനുള്ള സ്വാതന്ത്രമടക്കം നേടിയെടുത്തത് സമരങ്ങളിലൂടെയാണ്. സമരങ്ങള്‍ പരാജയമാണെന്ന് പറയുന്നവര്‍ കണ്ണുപൊട്ടന്‍മാരാണ്.
ഇടുപക്ഷം നടത്തിയ മിച്ചഭൂമി സമരം, കുടുംബശ്രി സമരം തുടങ്ങിയവ വിജയമായിരുന്നുവെന്നും പിണറായി പറഞ്ഞു. ക്ലിഫ്ഹൗസ് ഉപരോധത്തിനെതിരെ സന്ധ്യയെന്ന വീട്ടമ്മയുടെ പ്രതികരണം വിവാദമായ പശ്ചാത്തലത്തിലാണ് സി പി എം വീട്ടമ്മമാരെ മാത്രം അണിനിരത്ത് സമരം നടത്തിയത്.