Connect with us

International

ഈ വര്‍ഷം കൊല്ലപ്പെട്ടത് 71 മാധ്യമപ്രവര്‍ത്തകര്‍

Published

|

Last Updated

യുനൈറ്റഡ് നേഷന്‍: ലോകത്ത് 2013ല്‍ മാത്രം 71 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. ഏഷ്യയില്‍ മാത്രം 24 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകത്തെ പ്രശ്‌നബാധിത മേഖലകളില്‍ 39 ശതമാനമാണ് മരണനിരക്ക്. സിറിയ, സൊമാലിയ, മാലി, പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍, ഇന്ത്യയിലെ ഛത്തീസ്ഗഡ്, റഷ്യയിലെ ഡഗസ്ഥാന്‍ എന്നീ പ്രദേശങ്ങളിലാണ്ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മധ്യഏഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി 23 മാധ്യമപ്രവര്‍ത്തകര്‍ 2013ല്‍ കൊല്ലപ്പെട്ടു. ലോകത്ത് വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 826 മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2160 പേര്‍ വിവിധ ഭീഷണികളെ നേരിടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും മാധ്യമ പ്രവര്‍ത്തകര്‍ തൊഴില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Latest