Connect with us

National

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചതായി മന്ത്രാലയം അറിയിച്ചു.

കേരളം, ഗോവ സര്‍ക്കാരുകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനെ രേഖാമൂലം അറിയിച്ചിരുന്നു. കര്‍ണ്ണാടകത്തിനും മഹാരാഷ്ട്രക്കും ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വ്യക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒട്ടേറെ രാഷ്ട്രീയപ്രാധാന്യമുള്ള ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നേരത്തെ തത്വത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരുന്നു. പൊതു തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കേരളത്തില്‍ അടക്കം തിരിച്ചടിക്ക് കാരണമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടിയിരുന്നു .തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചു.

 

Latest