Connect with us

Kerala

വധ ഭീഷണിക്കു പിന്നില്‍ പ്രതികളെ സംരക്ഷിക്കുന്നവര്‍: കെ.കെ രമ

Published

|

Last Updated

കോഴിക്കോട്: തനിക്കെതിരായ വധ ഭീഷണിക്ക് പിന്നില്‍ പ്രതികളെ സംരക്ഷിക്കുന്നവരാണെന്ന് കെ.കെ രമ. പ്രതികള്‍ പുറത്തിറങ്ങിയാല്‍ ഭയപ്പെടുത്തുമോയെന്ന ആശങ്ക തനിക്കും കുടുംബത്തിനുമുണ്ടെന്നും രമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുകയോ പ്രതികള്‍ക്കെതിരെ ടിവി ചാനലുകളില്‍ പ്രസ്താവന നടത്തുകയോ ചെയ്താല്‍ ഭര്‍ത്താവിന്റെ അവസ്ഥ തന്നെയായിരിക്കുമെന്ന് അറിയിച്ചാണ് ഊമക്കത്തുകളുടെ രൂപത്തില്‍ വധഭീഷണിയെത്തിയത്.

വധഭീഷണി മുഴക്കി രണ്ടു കത്തുകളാണ് രമയ്ക്ക് ലഭിച്ചത്. ടിപി വധക്കേസിന്റെ വിചാരണയുടെ അവസാനഘട്ടം നടക്കുന്ന സമയത്ത് അയച്ചവയാണ് ഇവയെന്നാണ് കരുതുന്നത്. രേഖാമൂലമുള്ള പരാതി നാളെ നല്കും. ആലുവ, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നാണു കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷയം സംബന്ധിച്ച് ആര്‍എംപി ഞായറാഴ്ച രേഖാമൂലം പരാതി രമ അറിയിച്ചിട്ടുണ്ട്.

Latest