Connect with us

National

വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്നാണ് സൂചന.വീരപ്പ മൊയ്‌ലിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കും.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുലാം നബി ആസാദടക്കമുള്ള മറ്റ് ചില മന്ത്രിമാരും രാജി വെച്ചേക്കുമെന്നാണ് സൂചനകള്‍. രാജി വെച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്നാണ് ഈ മന്ത്രിമാരുടെ ആവശ്യം. എന്നാല്‍ പ്രധാനമന്ത്രി ഇവരോട് രാജി വെക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വലിയ തോതില്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തിലാണ് ജയന്തി നടരാജന്റെ രാജി. രാജി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സ്വീകരിച്ചു.