Connect with us

National

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആം ആദ്മി

Published

|

Last Updated

ന്യുദല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എ എ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനോ ഭരിക്കോനോ സാധിക്കില്ലെന്ന് പറയുന്നുണ്ട്. ഭരിക്കുക എന്നാല്‍ ചന്ദ്രനിലേക്ക് പോകുന്നതു പോലെയല്ല. മറ്റു പാര്‍ട്ടിക്കാരേക്കാള്‍ മികച്ച രീതിയില്‍ ആം ആദ്മിക്ക് ഭരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് ദല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ന് എ എ പിയുടെ നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടാന്‍ പാര്‍ട്ടി 272 വാര്‍ഡ് യോഗങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ ദല്‍ഹിയിലെ 80 ശതമാനം പേര്‍ ആം ആദ്മി സര്‍ക്കാര്‍ രൂപവത്കരി ക്കുന്നതിനെ അനുകൂലിക്കുകയും 19 ശതമാനംപേര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പുതുതായി വന്ന ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗ് ലവ്‌ലി പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കിയത് പാലിക്കാന്‍ എ എ പി തയ്യാറാകണം. വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണ് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest