Kerala
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ 27ന് അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 27ന് 12 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. ഇന്ധനവില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പുതിയ പമ്പുകള്‍ തുടങ്ങുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, നിലവിലുള്ള പമ്പുകള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റിന്റെ ലൈസന്‍സ് അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നിവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ജനുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് മുരളീധരന്‍, ജോയിന്റ് സെക്രട്ടറി വൈ അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
---- facebook comment plugin here -----