Connect with us

Kasargod

എസ് ജെ എം പ്രതിനിധി സംഗമവും സഅദിയ്യ സമ്മേളന 44 ഇന പദ്ധതി പ്രഖ്യാപനവും ഇന്ന്

Published

|

Last Updated

കാസര്‍കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മദ്‌റസാധ്യാപകര്‍ക്ക് അധ്യാപനം നടത്തുന്നതിന് ആധുനിക ബോധന രീതിക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിനിധി സംഗമവും സഅദിയ്യ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ജില്ലയില്‍ നത്തുന്ന 44 ഇന കര്‍മ പദ്ധതി പ്രഖ്യാപനവും ഇന്ന് ജില്ലാ സുന്നിസെന്ററില്‍ നടക്കും.
രാവിലെ 10 മണി മുതല്‍ നടക്കുന്ന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും വിവിധ സെഷനുകള്‍ക്ക് ഹുസൈന്‍ സഅദി കെ സി റോഡ്, ബശീര്‍ മുസ്‌ലിയാര്‍ കോഴിക്കോട് നേതൃത്വം നല്‍കും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, എസ് എ അബ്ദുല്‍ ഹമീദ് മൗലവി, സി കെ അബ്ദുല്‍ ഖാദര്‍ ദാരിമി, ഹസ്ബുള്ള തളങ്കര, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ സംബന്ധിക്കും. സംഗമത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, റൈഞ്ച് ഭാരവാഹികള്‍, പരീക്ഷാ ബോര്‍ഡ്, പ്രസിദ്ധീകരണ സമിതി അംഗങ്ങള്‍ പ്രതിനിധികളായിരിക്കും. സംഗമം വൈകുന്നേരം നാലിന് സമാപിക്കും.

 

Latest