International
തന്റെ ദൗത്യം നിറവേറിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍
വാഷിംഗ്ടണ്‍: യു എസ് സര്‍ക്കാര്‍ ജനങ്ങളുടെ ഫോണ്‍ രഹസ്യങ്ങള്‍ അടക്കം ചോര്‍ത്തുന്നു എന്ന കാര്യം ജനങ്ങളെ അറിയിച്ചതോടെ തന്റെ ദൗത്യം നിറവേറിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. മോസ്‌കോയില്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നോഡന്‍ ഇത് വ്യക്തമാക്കിയത്. റഷ്യ അഭയം നല്‍കിയ ശേഷ ഇതാദ്യമായാണ് സ്‌നോഡന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്. ഭരണകൂടം എത്രത്തോളം ജനങ്ങളുടെ സ്വകാര്യതയില്‍ ഇടപെടുന്നു എന്ന് അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യം. അത് വിജയിച്ചെന്നും സ്‌നോഡന്‍ പറഞ്ഞു.
സി ഐ എ മുന്‍ ഉദ്യോഗസ്ഥനായ സ്‌നോഡന്‍ ഇക്കഴിഞ്ഞ മെയിലാണ് അമേരിക്ക പൗരന്‍മാരുടെ രഹസ്യ സന്ദേശ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതിന്റെ രേഖകള്‍ പുറത്തുവിട്ടത്. ഗാര്‍ഡിയന്‍ പത്രത്തിന്റെ ലേഖകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡിന്റെ സഹായത്തോടെയാണ് സ്‌നോഡന്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ഇത് അമേരിക്കയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.