Connect with us

International

തൊഴിലില്ലായ്മാ വേതനം യു എസ് നിര്‍ത്തലാക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: യു എസില്‍ തൊഴിലില്ലായ്മാ വേതനം നിര്‍ത്തലാക്കുന്നു. 2008ല്‍ ജോര്‍ജ് ബുഷ് കൊണ്ടുവന്ന തൊഴില്‍ രഹിതര്‍ക്കുള്ള വേതനം നിര്‍ത്തലാക്കാന്‍ യു എസ് സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ പത്ത് ലക്ഷത്തിലധികം തൊഴില്‍ രഹിതര്‍ക്കാണ് പ്രതിമാസം 1166 ഡോളര്‍ വീതം സാമ്പത്തിക സഹായം നല്കിയിരുന്നത്.

ഈ പദ്ധതിക്കായി ചെലവഴിക്കുന്ന 2500 ലക്ഷം ഡോളര്‍ കൂടുതലാണെന്ന് ആരോപിച്ചാണ് പദ്ധതി നീട്ടുന്നതിനെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ത്തത്.

Latest