Ongoing News
പശ്ചിമഘട്ടത്തില്‍ 1700 അനധികൃത ക്വാറികള്‍: മാധവ് ഗാഡ്ഗില്‍
ന്യൂഡല്‍ഹി: പശ്ചിമ ഘട്ടത്തില്‍ 1700ലധികം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ഒഡീഷയിലെ കൊരപ്പുത്തില്‍ സര്‍വകലാശാല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ടത്തില്‍ ആകെ 2700 ക്വാറികളുണ്ട്. ഇവയില്‍ 1700ഉം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. കലക്ടറുടെ ലൈസന്‍സും ഗ്രാമപഞ്ചായത്തുകളു െഅനുമതിയും ഇവയ്ക്കില്ല. പലരുടെയും ഒത്താശയോടെയാണ് ഇവ തടസ്സം കൂടാതെ പ്രവര്‍ത്തിക്കുന്നതെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
തന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായെടുത്തിരുന്നെങ്കില്‍ കസ്തൂരി രംഗന്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടിന്റെയും ആവശ്യമേയില്ലായിരുന്നു. അത് ജനം കാണരുതെന്നാണ് പലരും ആഗ്രഹിക്കുന്നത്. സാധാരണക്കാരന് റിപ്പോര്‍ട്ട് വായിക്കാന്‍ അവസരമൊരുക്കി ആശങ്കകള്‍ അകറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കേന്ദ്ര മന്ത്രി ജയറാം രമേശും ചടങ്ങില്‍ പങ്കെടുത്തു.