Connect with us

Business

പുതുവര്‍ഷത്തില്‍ വാഹന വില്‍പ്പന ഉയരും

Published

|

Last Updated

മുംബൈ: പുതുവര്‍ഷത്തില്‍ രാജ്യത്തെ വാഹന വില്‍പ്പന ഉയര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. 2014 വര്‍ഷത്തിന്റെ പകുതിയോടെ പലിശ നിരക്കുകളില്‍ ഉണ്ടാകുന്ന കുറവ് വാഹന വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് ആഗോള ഗവേഷണ സ്ഥാപനമായ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് വിലയിരുത്തുന്നത്.
വില്‍പ്പനയില്‍ പൊടുന്നനെയുള്ള ഒരു തിരിച്ചുകയറ്റമല്ല പ്രതീക്ഷിക്കുന്നതെന്നും 2014 ന്റെ ആദ്യ പകുതിക്കു ശേഷം സാമ്പത്തിക സാഹചര്യങ്ങളിലുണ്ടാകുന്ന അനുകൂലമായ മാറ്റങ്ങള്‍ ഓട്ടോ മേഖലയെ പിന്തുണക്കുമെന്നും ബേങ്കിംഗ് പലിശ നിരക്കുകളില്‍ ഉണ്ടാകുന്ന ഇളവുകള്‍ വാഹന വില്‍പ്പനയെ ഉയര്‍ത്തുമെന്നും ഡണ്‍ ആന്‍ഡ് ബ്രാഡ് സ്ട്രീറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest