Connect with us

covid alert

രാജ്യത്ത് 24 മണിക്കൂറിനിടെ 20,139 കൊവിഡ് കേസുകള്‍

ടി പി ആര്‍ അഞ്ച് ശതമാനത്തിന് മുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഒരിടവേളക്ക് ശേഷം രാജ്യത്തെ കൊവിഡ് കേസുകള്‍ 20000 കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3,619 കേസുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 16,482 പേര്‍ രോഗമുക്തി നേടി. ടി പി ആര്‍ അഞ്ച് ശതമാനത്തിന് മുകളിലാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകള്‍ 1,36,076 ആയി ഉയര്‍ന്നു. മൊത്തം അണുബാധകളുടെ 0.30 ശതമാനവും സജീവമായ കേസുകളാണ്.

 

Latest