Connect with us

National

ചൊവ്വാ യാത്രക്കുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ 62 ഇന്ത്യക്കാര്‍

Published

|

Last Updated

ഹോളണ്ട്: 2024ല്‍ പദ്ധതിയിട്ടിരിക്കുന്ന ചൊവ്വായാത്രക്കള്ളുവരുടെ ചുരുക്കപ്പട്ടികയില്‍ 62 ഇന്ത്യക്കാര്‍ ഇടം നേടി. രണ്ട് ലക്ഷം അപേക്ഷകരില്‍ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലാണ് 62 ഇന്ത്യക്കാര്‍ ഇടം നേടിയത്. യു എസില്‍ നിന്ന് 296 പേരും കാനഡയില്‍ നിന്ന് 75 പേരും റഷ്യയില്‍ നിന്നും 52 പേരും ചുരുക്കപ്പട്ടികയിലുള്ളത്.

ചൊവ്വയില്‍ മനുഷ്യന്റെ അധിനിവേശം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമിട്ട് ഹോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍സ് വണ്‍ എന്ന സംഘടനയമാണ് ചൊവ്വാ യാത്രക്കുള്ള പദ്ധതിക്ക് പിന്നില്‍. ആദ്യ ചൊവ്വായാത്രക്ക് നാല് പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എട്ട് വര്‍ഷത്തെ പരിശീലനം നല്‍കും.

അറുനൂറ് കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി തുക യാത്രക്കാരില്‍ നിന്ന് തന്നെ വാങ്ങാനാണ് മാര്‍സ് വണ്ണിന്റെ പദ്ധതി.

 

 

Latest