Connect with us

National

സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ സഹായിക്കണമെന്ന് ബിജെപി അധ്യക്ഷനോട് ഹസാരെ

Published

|

Last Updated

ഗുഡ്ഗാവ്: സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ സഹായം തേടി. ഹരിയാനയിലെ ബിജെപി നേതാവ് ഗുഡ്ഗാവില്‍ തന്റെ പ്രതിമ സ്ഥാപിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായി പരാതിപ്പെട്ടാണ് അഴിമതി വരുദ്ധ സമര നായന്‍ അണ്ണാ ഹസാരെ രാജ്‌നാഥ് സിംഗിന് കത്തെഴുതിയത്.
ഹസാരെയുടെ അനുയായി ഡല്‍ഹിയിലെ രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. ഹരിയാനയിലെ ബിജെപി വക്താവ് ഉമേഷ് അഗര്‍വാള്‍ ഗുഡ്ഗാവില്‍ ഹസാരെയുടെ പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ ശ്രമിക്കുന്നു. പ്രതിമ സ്ഥാനപത്തിന് മുന്‍കൈയെടുത്ത ഹസാരെ അനുകൂലികളെ ഗുഡ്ഗാവ് പോലീസ് കളളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്‌തെന്നും കത്തില്‍ പറയുന്നതായി കത്തുമായെത്തിയ പ്രവര്‍ത്തകന്‍ മാധ്യമങ്ങളോടു പറഞ്ഞു.