Connect with us

Ongoing News

ഇരട്ട ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ആദ്യ ടാബ് ‍ലറ്റുമായി മൈക്രോമാക്‌സ്

Published

|

Last Updated

ലാസ്‌വെഗാസ്: ഇരട്ട ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ആദ്യ ടാബ് ലറ്റ് പി സി മൈക്രോമാക്‌സ് അവതരിപ്പിക്കുന്നു. വിന്‍ഡോസ് 8ലും ആന്‍ഡ്രോയിഡ് ജെല്ലിബീനിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ടാബ് അടുത്ത മാസം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയില്‍ അവതരിപ്പിക്കും. ഫെബ്രുവരി അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റീബൂട്ട് വഴി വിന്‍ഡോസും ആന്‍ഡ്രോയിഡും മാറിമാറി ഉപയോഗിക്കാമെന്നതാണ് ഈ ടാബിന്റെ പ്രത്യേകത. 1.42 ജിഗാഹേര്‍ഡ്‌സ് ഇന്റര്‍ സെലറോണ്‍ പ്രോസസര്‍, 10.1 ഇഞ്ച് ഐ പി എസ് ഡിസ്‌പ്ലേ, രണ്ട് ജി ബി റാം, 7400 എം എ എച്ച് ബാറ്ററി, 2 എം പി മുന്‍ ക്യാമറ, വയര്‍ലെസ് കീബോര്‍ഡ്, 32 ജി ബി സ്‌റ്റോറേജ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍.

ഒരേ സിസ്റ്റത്തില്‍ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയെന്ന ടെക് കുതുകികളുടെ മനസ്സാണ് മൈക്രോമാക്‌സിനെ പുതിയ ടാബ് ഇറക്കാന്‍ പ്രേരിപ്പിച്ചത്.

Latest