First Gear
കാറുകളും ഇനി ആന്‍ഡ്രോയിഡ്

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ട ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഇനി കാറുകളിലും. ആന്‍ഡ്രോയിഡ് ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാവുന്ന സംവിധാനം രൂപപ്പെടുത്തുന്നതിന് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ വിവിധ കമ്പനികളുമായി കരാറായിക്കഴിഞ്ഞു. ജനറല്‍ മോട്ടോഴ്‌സ്, ഓഡി, ഹോണ്ട, ഹ്യൂണ്ടായി എന്നീ കമ്പനികളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഇതിനായി പ്രവര്‍ത്തിക്കുക.
കാര്‍ ഓടിക്കുന്നത് കൂടുതല്‍ സുരക്ഷിതമാക്കാനും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ ഡ്രൈവറുടെ ജോലി എളുപ്പമാക്കാനുമായാണ് ആന്‍ഡ്രോയിഡിന്റെ സാധ്യത വാഹനങ്ങളില്‍ പരീക്ഷിക്കുന്നത്. ഓപ്പണ്‍ ഓട്ടോമോട്ടീവ് അലയന്‍സ് എന്ന പേരിലാണ് ഇതിനായി ഗൂഗിളും മറ്റു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുക.
---- facebook comment plugin here -----