Connect with us

Kozhikode

തിരുകേശ ദര്‍ശനം: ഗതാഗതക്കുരുക്കെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

Published

|

Last Updated

കാരന്തൂര്‍: മര്‍കസിലെ തിരുകേശ ദര്‍ശനത്തിനെത്തിയ വിശ്വാസികളുടെ ബാഹുല്യം കാരണം യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് ഉണ്ടായെന്നും ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് മര്‍കസ് അധികൃതര്‍ അറിയിച്ചു.
എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ ആദ്യ തിങ്കളാഴ്ചയാണ് മര്‍കസില്‍ തിരുകേശ പ്രദര്‍ശനം നടത്താറുള്ളത്. യാതൊരുവിധ പ്രചാരണമോ പരസ്യമോ ഇല്ലാതെയാണ് ജനങ്ങള്‍ എത്താറുള്ളത്.
ഈ വര്‍ഷവും തിരുകേശ ദര്‍ശനത്തിനായി മര്‍കസിലെത്തിയ വിശ്വാസികള്‍ക്ക് വാഹന പാര്‍ക്കിംഗിനും മറ്റും വിപുലമായ സംവിധാനമാണ് ഒരുക്കിയത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും നൂറുകണക്കിന് വളണ്ടിയര്‍മാരുടെ സേവനവും മര്‍കസ് ഒരുക്കിയിരുന്നു.
കുന്ദമംഗലത്ത് ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. റോഡ് പണി നടക്കുന്നതിനാല്‍ അന്നേ ദിവസം കുറഞ്ഞ സമയം യാത്രാക്ലേശം അനുഭവപ്പെട്ടു എന്നതൊഴിച്ചാല്‍ മറ്റു യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ല. മറിച്ചുള്ള പത്ര വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Latest