Connect with us

Kerala

പാമോലിന്‍ കേസ്: പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ കോടതി തള്ളി

Published

|

Last Updated

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സി പി ഐ നേതാവ് വി എസ് സുനില്‍കുമാര്‍ എം എല്‍ എ യും കോടതിയെ സമീപിച്ചിരുന്നു. ജനുവരി 12നകം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 22ലേക്ക് മാറ്റി.

നേരത്തെ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായിരുന്ന ടി എച്ച് മുസ്തഫ, അഞ്ചാം പ്രതി ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ ഹരജികള്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പാമോലിന്‍ ഇറക്കുമതിയില്‍ അപാകതകളില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

1991-92 കാലത്താണ് കേസിനാസ്പദമായ ഇടപാട് നടന്നത്. മലേഷ്യയില്‍ നിന്നും തിനായിരം മെട്രിക്ക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതില്‍ 2.32 കേടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചു എന്നതായിരുന്നു കേസ്. കെ കരുണാകരന്‍ 2010ല്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് കേസില്‍ നിന്നും അദ്ദേഹത്തെ കോടതി ഒഴിവാക്കിയിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വി എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതി കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

മുന്‍ ചീഫ് സെക്രട്ടറി പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യൂ, മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോമസ്, കന്നി പ്രതിനിധികള്‍ എന്നിവര്‍ ഇപ്പോള്‍ പ്രതിപ്പട്ടികയിലുണ്ട്.

 

Latest