Kerala
പാമോലിന്‍: അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയം: വി എസ്

തിരുവനന്തപുരം: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടി അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കഴിഞ്ഞ 22 വര്‍ഷമായി താന്‍ നടത്തിയ പോരാട്ടങ്ങളുടെ വിജയമാണിത്. കോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടിയാണ്. സോളാര്‍ തട്ടിപ്പുകേസിലും ഉമ്മന്‍ചാണ്ടിയുടെ ഗതി ഇതു തന്നെയാവുമെന്നും വി എസ് പറഞ്ഞു.
നിയമത്തെ വെല്ലുവിളിച്ച് അധികാരം ദുര്‍വിനിയോഗം ചെയ്തതിന് സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് വി എസിനൊപ്പം ഹരജി നല്‍കിയ വി എസ് സുനില്‍കമാര്‍ എം എല്‍ എ പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന് ഒരു കോടതിയും ഇതുവരെ പറഞ്ഞിട്ടില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
---- facebook comment plugin here -----