National
ദാവൂദിനെ പിടിക്കാന്‍ എഫ് ബി ഐ സഹായം തേടുമെന്ന് ഷിന്‍ഡെ

ന്യൂഡല്‍ഹി: അധോലോക തലവന്‍ ദാവൂദ് ഇബ്രാഹീമിനെ പിടികൂടാന്‍ അമേരിക്കയുടെ സഹായം തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ദാവൂദിനെ പിടികൂടാനായി അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ ്ബി ഐയുടെ സഹായം തേടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
1993ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ മുഖ്യപ്രതിയായ ദാവൂദ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം.
ദാവൂദിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും പരസ്പരം കൈമാറുമെന്ന് യു എസുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ആഗോള തീവ്രവാദിയായ ദാവൂദിനെ പിടികൂടാന്‍ അമേരിക്കയുമായി ഏതുവിധേനയും സഹകരിക്കാന്‍ തയാറാണെന്നും ഷിന്‍ഡെ വ്യക്തമാക്കി.
---- facebook comment plugin here -----