Gulf
നിതാഖാത്ത്: സൗദിയില്‍ നിര്‍മ്മാണത്തൊഴിലാളികളെ കിട്ടാനില്ല
ജിദ്ദ: നിതാഖാത്ത് മൂലം വിദേശികളായ തൊഴിലാളികളില്‍ നല്ലൊരു വിഭാഗം നാട്ടിലേക്ക് മടങ്ങിയതോടെ സൗദിയില്‍ നിര്‍മ്മാണ് മേഖലയില്‍ തൊഴിലാളി ക്ഷാമം. നിതാഖാത്ത് പരിശോധ കര്‍ശനമാക്കിയതോടെയാണ് വേണ്ടത്ര രഖകളില്ലാത്ത തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. നിതാഖാത്ത് പരിശോധന ആരംഭിച്ചപ്പോള്‍ സൗദി ചേമ്പര് ഓഫ് കൊമേഴ്‌സ് അടക്കം പങ്കുവെച്ച ആശങ്കയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
നിര്‍മ്മാണ മേഖലയില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമമുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം സ്ഥിരീകരിച്ചു. സബ് കോണ്‍ട്രാക്ട് എടുത്ത കമ്പനികളാണ് തൊഴിലാളികളില്ലാത്ത പ്രശ്‌നം കൂടുതലായി അനുഭവിക്കുന്നത്. പല വന്‍പദ്ധതികളേയും ഇത് പ്രതികൂലമായി ബാധിച്ചതോടെയാണ് തൊഴിലാളികളില്ലെന്ന കാര്യം തൊഴില്‍ മന്ത്രാലയം തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്.
വിദഗ്ധരായ വിദേശ തൊഴിലാളികളെ ആശ്രയിച്ചാണ് സൗദിയിലെ നിര്‍മ്മാണ മേഖല മുന്നോട്ട് പോയിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്.