Connect with us

National

പാചകവാതകത്തിന് 100 രൂപ വരെ വര്‍ധിപ്പിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പാചകവാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചേക്കും. സിലിണ്ടറിന് 75 രൂപ മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഡീസലിനും വില വര്‍ധിപ്പിക്കും.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ ധാരണയായ സ്ഥിതിക്കാണ് അതിന്റെ അധിക ബാധ്യത മറികടക്കാന്‍ വില കൂട്ടുന്നതെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 9ല്‍ നിന്ന് 12 ആയി ഉയര്‍ത്താന്‍ ഏകദേശ ധാരണയായിട്ടുണ്ട്.

കനത്ത പ്രതിഷേധത്തിനിടെയാണ് പാചകവാതകവില കൂട്ടുന്നത്. ഒറ്റയടിക്ക് 200 രൂപയിലധികമാണ് അടുത്തിടെ ഗ്യാസിന് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുള്ള ഒരു സിലിണ്ടറിന് ഇപ്പോള്‍ 1,293.50 രൂപയാണ് നല്‍കേണ്ടത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 2184.50 രൂപയും.

Latest