National
സ്‌കൂള്‍ പ്രവേശനത്തിനും കെജരിവാളിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈന്‍ നമ്പര്‍ അവതരിപ്പിച്ചതിന് പിന്നാലെ സ്‌കൂള്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങി. സംസ്ഥാനത്തെ നെഴ്‌സറി സ്‌കൂളിലേക്കുള്ള പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഹെല്‍പ്‌ലൈനില്‍ വിളിച്ചറിയിക്കാം.
ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് നമ്പര്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
011-27352525 എന്നതാണ് ഹെല്‍പ്‌ലൈന്‍ നമ്പര്‍. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയക്കാണ് ഹെല്‍പ്‌ലൈന്‍ ചുമതല. പ്രതിദിനം പത്ത് മാതാപിതാക്കളെ വിളിച്ച് പ്രവേശന നടപടികളെ കുറിച്ച് പ്രതികരണം തേടുമെന്ന് അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----