Gulf
ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് മൂന്നു പേര്‍

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്ച മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്. രാത്രി തന്നെ വോട്ടെണ്ണല്‍ നടക്കും. എന്നാല്‍ ഫലം അടുത്ത ദിവസമേ ഔദ്യോഗികായി പുറത്തു വിടൂ.
അഞ്ചംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ ഒമ്പതു പേരാണ് മത്സരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. ഇവരില്‍ മൂന്നു പേര്‍ വിജയമുറപ്പിക്കുന്നു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കോ കണ്‍വീനര്‍ വില്‍സണ്‍ ജോര്‍ജ്, മസ്‌കത്ത് ഹയര്‍ കോളജ് ഓഫ് ടെക്‌നോളജി അധ്യാപകന്‍ മുഹമ്മദ് ബഷീര്‍, ടൈംസ് ഓഫ് ഒമാന്‍ ലേഖകന്‍ റജിമോന്‍ എന്നിവരാണ് ജയമുറപ്പിച്ച് പ്രചാരണ രംഗത്ത് സജീവമായി ഉള്ളത്.
വോട്ടര്‍മാരായ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളെ നേരല്‍ കണ്ടും ഫോണില്‍ വിളിച്ചുമാണ് പ്രധാനമായും വോട്ടഭ്യര്‍ഥന നടക്കുന്നത്. ഓരോ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി സാമൂഹിക വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സംഘടനകള്‍, കൂട്ടായ്മകള്‍, ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണവും ചര്‍ച്ചകളും നടക്കുന്നു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
നിലവിലുള്ള ബി ഒ ഡിയുടെ പോരായ്മകളില്‍ നിന്നുള്ള മാറ്റഴും സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായതുമായ ആശങ്ങളാണ് സ്ഥാനാര്‍ഥികള്‍ മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തെയും സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പൊതു പ്രവര്‍ത്തന രംഗത്തെയും പരിചയവും ഈ മൂന്നു മലയാളി സ്ഥാനാര്‍ഥികളുടെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.