Kozhikode
മീലാദ് സമ്മേളനം: കോഴിക്കോട്ട് ഇന്ന് ഗതാഗത നിയന്ത്രണം

കോഴിക്കോട്: എസ് വൈ എസ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ പ്രത്യേക ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പാലക്കാട്, മലപ്പുറം, കൊണ്ടോട്ടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ തൊണ്ടയാട് ബൈപാസ് വഴി എത്തി തൊണ്ടയാട് അരയിടത്തുപാലം ഓവര്‍ബ്രിഡ്ജ് വഴി രാജാജി റോഡ് ജംഗ്ഷന്‍, മാവൂര്‍ റോഡ് ജംഗ്ഷന്‍, സി എച്ച് ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ് വഴി ഗാന്ധി റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.
തിരൂര്‍, പരപ്പനങ്ങാടി, കടലുണ്ടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് ഫറോക്ക് വഴി വരുന്ന വാഹനങ്ങള്‍ മീഞ്ചന്ത, കല്ലായ് റോഡ് ഫ്രാന്‍സിസ് റോഡ് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചില്‍ പ്രവേശിച്ച് ആളെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.
വയനാട്, താമരശേരി, ബാലുശ്ശേരി തുടങ്ങിയ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ വയനാട് റോഡ്, എരഞ്ഞിപ്പാലം, കിഴക്കേ നടക്കാവ്, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡ്, ഗാന്ധി റോഡ് ഓവര്‍ബ്രിഡ്ജ് വഴി ജംഗ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.
കണ്ണൂര്‍, കൊയിലാണ്ടി, വടകര തുടങ്ങി വടക്കുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ വെങ്ങാലി, പുതിയാപ്പ വഴി നോര്‍ത്ത് ബീച്ചില്‍ ആളെ ഇറക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്.
കുറ്റിയാടി, ഉള്ള്യേരി, അത്തോളി ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പാവങ്ങാട്, നടക്കാവ്, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡ്, ഗാന്ധി ഓവര്‍ ബ്രിഡ്ജ് വഴി വന്ന് ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.