Ongoing News
തിരുകേശത്തിന് പിന്നാലെ തിരുനബിയുടെ പാനപാത്രവും കാന്തപുരത്തിന്

കോഴിക്കോട് കടപ്പുറം: കോഴിക്കോട് കടപ്പുറം: പ്രവാചക സ്‌നേഹികള്‍ക്ക് സന്തോഷവാര്‍ത്തയായി തിരുനബിയുടെ പാനപാത്രവും കേരളത്തിലെത്തി. പുണ്യനബിയുടെ തിരുശേഷിപ്പുകളുടെ സംരക്ഷണത്തിലൂടെ ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയനായ ഡോ അഹമ്മദ് മുഹമ്മദ് ഖസ്‌റജിയാണ് പ്രവാചകന്‍ വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രം കേരളത്തിലെത്തിച്ചത്. അന്തര്‍ദേശീയ മീലാദ് സമ്മേളനത്തില്‍ വെച്ച് ഖസ്‌റജി പാനപാത്രം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറി.

മുഹമ്മദ് നബി (സ) വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രം ശൈഖ് അഹമ്മദ് ഖസ്‌റജി പ്രഭാഷണത്തിനിടെ ഉയര്‍ത്തിക്കാട്ടുന്നു
ഇന്ത്യയിലെ പ്രവാചക സ്‌നേഹികള്‍ക്ക് അറബ് ലോകത്തിന്റെ സമ്മാനമായി നല്‍കുന്നുവെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പാനപാത്രം കൈമാറിയത്. പ്രസംഗത്തിനിടെ പ്രവാചകരുടെ പാനപാത്രം ഖസ്‌റജി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പ്രവാചക പ്രേമികളുടെ മനം തുടിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് പ്രസംഗത്തിനിടെ ഖസ്‌റജി വിലമതിക്കാനാകാത്ത ഈ സമ്മാനം കേരളത്തിന് സമര്‍പ്പിച്ചത്. നേരത്തെ പ്രവാചകരുടെ തിരുകേശവും കാന്തപുരത്തിലൂടെ കേരളത്തിന് സമ്മാനിച്ചത് ശൈഖ അഹമ്മദ് മുഹമ്മദ് ഖസ്‌റജിയാണ്.