Ongoing News
തിരുശേഷിപ്പുകളെ അംഗീകരിക്കല്‍ പ്രവാചക സ്നേഹത്തിന്റെ ഭാഗം: ഖസ്റജി
കോഴിക്കോട് കടപ്പുറം: തിരുശേഷിപ്പുകളെ അംഗീകരിക്കല്‍ പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്ന് ഡോ. അഹമ്മദ് ഖസ്‌റജി. കോഴിക്കോട്ട് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാചകര്‍ (സ)യുടെ തിരുശേഷിപ്പുകളെ ആദരിക്കലും ബഹുമാനിക്കലും വിശ്വാസികളുടെ ബാധ്യതയാണ്. തിരുശേഷിപ്പുകള്‍ സൂക്ഷിച്ചതിനും ബര്‍ക്ക് എടുത്തതിനും അതിനെ സംരക്ഷിക്കാന്‍ വേണ്ടി പ്രത്യേകം സൗകര്യം ഒരുക്കിയതിനും ലോക ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. പ്രവാചകരുടെ തിരുശേഷിപ്പുകള്‍ കാണുമ്പോള്‍ യഥാര്‍ഥ വിശ്വാസിയുടെ മനസ്സ് സന്തോഷത്താല്‍ തുടികൊട്ടും.
പ്രവാചകര്‍ (സ)യെ അനുസ്മരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് വിശ്വാസികള്‍ക്ക് തിരുശേഷിപ്പികള്‍. പ്രവാചകരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള അനര്‍ഘമുഹൂര്‍ത്തമാണ് തിരുശേഷിപ്പ് കാണുമ്പോള്‍ വിശ്വാസിക്ക് ലഭിക്കുന്നതെന്നും ഖസ്‌റജി പറഞ്ഞു.
ലോക ചരിത്രത്തില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുകയും ബര്‍ക്കത്ത് എടുക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഖസ്‌റജി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പ്രവാചകര്‍ (സ) വെള്ളം കുടിക്കാന്‍ ഉപയോഗിച്ച പാത്രം പ്രവാചക സ്‌നേഹികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് (Read: നബി (സ) വെള്ളം കുടിക്കാനുപയോഗിച്ച പാത്രം മീലാദ് സമ്മേളന വേദിയില്‍) ഖസ്‌റജി പ്രഭാഷണം അവസാനിപ്പിച്ചത്.