Connect with us

Ongoing News

എറ്റൂ തകര്‍ത്താടി; മാഞ്ചസ്റ്ററിന് തോല്‍വി തന്നെ

Published

|

Last Updated

ലണ്ടന്‍: കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റൂവിന്റെ ഹാട്രിക്കിന്റെ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ലീഗിലെ മാഞ്ചസ്റ്ററിന്റെ ഏഴാം തോല്‍വിയാണിത്. തോല്‍വികളുടെ തുടര്‍ച്ചക്ക് അന്ത്യം കുറിച്ച് മാഞ്ചസ്റ്റര്‍ കഴിഞ്ഞ മത്സരത്തില്‍ സ്വാന്‍സിയോട് ജയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചെല്‍സി വീണ്ടും അവരെ വീണ്ടും പരാജയത്തിലേക്ക് തള്ളിവിട്ടു.

eet

ഉജ്ജ്വല കളിയാണ് ചെല്‍സി കെട്ടഴിച്ചത്. 17, 45, 49 മിനുട്ടുകളിലാണ് എറ്റുവിന്റെ ഗോളുകള്‍ പിറന്നത്. എഴുപത്തിയാറാം മിനുട്ടിലാണ് മാഞ്ചസ്റ്ററിന്റെ ആശ്വാസ ഗോള്‍ പിറന്നത്. മെക്‌സിക്കന്‍ താരം സാബിയര്‍ ഹെര്‍ണാണ്ടസിന്റെ വകയായിരുന്നു ഗോള്‍. അന്‍പത്തിയാറാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയതാണ് ഹെര്‍ണാണ്ടസ്. സൂപ്പര്‍ താരങ്ങളായ വെയ്ന്‍ റൂണി, റോബിന്‍ വാന്‍ പേഴ്‌സി എന്നിവരില്ലാതെയാണ് യുണൈറ്റഡ് കളിക്കാനിറങ്ങിയത്. കോച്ചെന്ന നിലയില്‍ പ്രീമിയര്‍ ലീഗില്‍ ജോസ് മൗറിഞ്ഞോയുടെ നൂറാം വിജയമാണിത്. ഈ നേട്ടം കരസ്ഥമാക്കുന്ന ആറാമത്തെ പരിശീലകനാണ് മോറീഞ്ഞോ.

José-Mourinho-Chelsea-David-Moyes-Manchester-United

ചെല്‍സി കോച്ച് മോറിഞ്ഞോയും മാഞ്ചസ്റ്ററിന്റെ കോച്ച് മോയസും മത്സരം തുടങ്ങുന്നതിനുമുമ്പ്‌

മറ്റൊരു മത്സരത്തില്‍ ഇമ്മാനുവല്‍ അഡബെയറിന്റെ ഇരട്ടഗോളിന്റെ മികവില്‍ ടോട്ടനം സ്വാന്‍സിയ സിറ്റിയെ തോല്‍പ്പിച്ചു. 22 മത്സരത്തില്‍ 51 പോയിന്റ് നേടിയ ആഴ്‌സണലാണ് ലീഗില്‍ തലപ്പത്തിരിക്കുന്നത്. 22 മത്സരത്തില്‍ 50 പോയിന്റ് നേടിയ മാഞ്ചസ്റ്റര്‍ സിറ്റിക്കുപിന്നില്‍ 22 മത്സരത്തില്‍ 49 പോയിന്റ് നേടി ചെല്‍സി മൂന്നാമതാണ്. 22 കളികളില്‍ 37 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റര്‍ ഏഴാം സ്ഥാനത്താണ്.