Kasargod
മള്ഹര്‍ മീലാദ് ജല്‍സ സമാപനം 30ന്; പേരോട് മുഖ്യപ്രഭാഷണം നടത്തും
മഞ്ചേശ്വരം: മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമിയുടെ കീഴില്‍ നടന്നുവരുന്ന മീലാദ് ജല്‍സയുടെ സമാപന സമ്മേളനം ഈമാസം 30ന് മള്ഹര്‍ മൈദാനിയില്‍ നടക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
മൗലിദ് പാരായണം, നബിദിന റാലി, കലാവിരുന്ന്, ലഘുലേഖ വിതരണം, ബുര്‍ദാ മജ്‌ലിസ്, ഗൃഹസന്ദര്‍ശനം, ക്വിറ്റ് വിതരണം, മഹിളാ സംഗമം, പ്രബന്ധ മത്സരം, തുടങ്ങി വിവിധ പരിപാടികള്‍ ജല്‍സയുടെ ഭാഗമായി നടന്നു. ക്യാമ്പയിന്‍ തുടക്കം കുറിച്ച് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ പതാക ഉയര്‍ത്തി.
സമാപന സംഗമത്തില്‍ മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും സംബന്ധിക്കും. പ്രഭാത നിസ്‌കാരാനന്തരം ആരംഭിച്ച് രാത്രി 11 മണിവരെ നീണ്ടുനില്‍ക്കുന്നതാണ് സമാപന പരിപാടി.
യോഗത്തില്‍ ഉസ്മാന്‍ ഹാജി മള്ഹര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ കുഞ്ഞി മള്ഹര്‍, ഹസന്‍ സഅദി അല്‍ അഫഌലി, അബ്ദുറഹ്മാന്‍ ഹാജി പൊസോട്ട്, സിദ്ദീഖ് സഅദി, സുബൈര്‍ സഖാഫി, അനസ് സിദ്ദീഖി ഷിറിയ, ഹാഫിള് എന്‍.കെ.എം ബെളിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.