Connect with us

National

റിലയന്‍സിന് സ്‌പെക്ട്രം ലഭിച്ചത് ടെലികോം വകുപ്പിന്റെ പഴുതുകള്‍ കാരണം: സി എ ജി

Published

|

Last Updated

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ബി ഡബ്ല്യൂ എ സ്‌പെക്ട്രം ലഭിച്ചത് ടെലികോം വകുപ്പിന്റെ പഴുതുകള്‍ കാരണമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി). ഇതുകാരണം വന്‍ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടായത്. ലേലം കൊള്ളുന്നവരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ സംവിധാനിക്കാന്‍ സി എ ജി ടെലികോം വകുപ്പിന് അയച്ച കരട് റിപ്പോര്‍ട്ടില്‍ കര്‍ശന താക്കീത് നല്‍കിയിട്ടുമുണ്ട്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് ജിയോ കമ്പനി 12750 കോടി രൂപയുടെ ബി ഡബ്ല്യൂ എ സ്‌പെക്ട്രം ലേലത്തില്‍ പിടിച്ച ഉടനെ, ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ ബി എസ് പി എല്‍) കമ്പനിയും സ്വന്തമാക്കിയിരുന്നു. എ രാജ ടെലികോം മന്ത്രിയായപ്പോഴാണ് ബി ഡബ്ല്യൂ എ സ്‌പെക്ട്രം ലേലം നടന്നത്. അന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കാലപരിധി നിശ്ചയിച്ചിരുന്നില്ല. ടെലികോം വകുപ്പിന്റെ അശ്രദ്ധ കാരണം 4800 കോടി രൂപയുടെ നേട്ടമാണ് റിലയന്‍സിനുണ്ടായതെന്ന് കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റിലയന്‍സ് ഇത് നിഷേധിച്ചു.

Latest