Connect with us

Kerala

ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് കെ കെ രമ നിരാഹാര സമരത്തിന്

Published

|

Last Updated

കോഴിക്കോട്: ടി പി വധക്കേസ് ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി പിയുടെ ഭാര്യ കെ കെ രമ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. ഫെബ്രുവരി മൂന്ന് മുതലാണ് നിരാഹാര സമരം നടത്തുക.

കൊല നടത്തിയ കൊട്ടേഷന്‍ സംഘത്തിന് ചന്ദ്രശേഖരനോട് യാതൊരു വിരോധവുമില്ലെന്നിരിക്കെ സി പി എമ്മിന് വേണ്ടിയാണ് അവര്‍ കൊല നടത്തിയതെന്ന് വ്യക്തമാണെന്ന് ആര്‍ എം പിയുടെ വാദം. പ്രതികളില്‍ പലരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളതായതിനാല്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് കൊലപാതകവുമായി ബന്ധമുണ്ടെന്നും അത് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് രമയുടെ നിരാഹാര സമരം.

ടി പി വധക്കേസില്‍ 12 പേര്‍ പ്രതികളാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പി മോഹനനെ വെറുതെ വിട്ടിരുന്നു.

 

Latest