Connect with us

Kerala

കര്‍ഷകപ്രിയം; വിലക്കയറ്റം രൂക്ഷമാക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 2014-2015 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. കെ എം മാണിയുടെ പന്ത്രണ്ടാം ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. നികുതിയുടെ അധികഭാരം വിലക്കയറ്റത്തിന്റെ കാലത്ത് ജനങ്ങള്‍ക്ക് തിരിച്ചടിയായി. കര്‍ഷക മേഖലക്ക് വ്യത്യസ്തമായ പദ്ധതികളാണ് ബജറ്റില്‍ വാഗ്ദാനം ചെയതിരിക്കുന്നത്. ഹൈടക് കൃഷിയില്‍ സൗജന്യ പരിശീലനവും അഞ്ച് ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും ബജറ്റില്‍ പറയുന്നുണ്ട്.

കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട കര്‍ഷകരുടെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ലാപ്‌ടോപ്പ് ലഭിക്കുക. ഇതിനായി 10 കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്.

നിത്യരോഗികള്‍ക്കും അനാഥ ബാല്യങ്ങള്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ നിത്യരോഗികളുടെ ചികില്‍സാ ചിലവിലേക്ക് 1000 രൂപ പ്രതിമാസം സര്‍ക്കാര്‍ സഹായമനുവദിക്കും. അനാഥ ബാല്യങ്ങളുടെ ഹയര്‍സെക്കന്ററി വരെയുള്ള വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും.

---- facebook comment plugin here -----

Latest