Malappuram
കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഹോട്ടല്‍ മേഖലയെ തകര്‍ക്കും
മലപ്പുറം: വന്‍കിട കുത്തക വിദേശകമ്പനികളുടെ ഫാസ്റ്റ് ഫുഡുകളും മറ്റു ഉള്‍നാടുകളില്‍ പോലും വിതരണം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ ഹോട്ടല്‍, ചായക്കട മുതലായവ നടത്തി ഉപജീവനം കഴിക്കുന്ന ലക്ഷണക്കിനാളുകളെ തകര്‍ക്കുമെന്നും ഈ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ഇതിനെതിരെ കേരളത്തിലെ മുഴുവന്‍ ഹോട്ടലുകളും അടച്ച് ശക്തമായ സമരത്തിന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്നും അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എം മൊയ്തീന്‍കുട്ടിഹാജി മലപ്പുറത്ത് പറഞ്ഞു.
ഹോട്ടല്‍ മേഖലകള്‍ക്ക് പാചക ഗ്യാസിനം ഭക്ഷ്യവസ്തുക്കള്‍ക്കും സബ്‌സിഡി അനുവദിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യരപ്പെട്ടു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മലപ്പുറം മുനിസിപ്പല്‍ ജനറല്‍ ബോഡിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ ഹമീദ് അധ്യക്ഷത വഹിച്ചു.